OUR PRINCIPAL

OUR PRINCIPAL
OUR PRINCIPAL RAMACHANDRAN SIR

Respect child as aperson

Respect child as aperson

Friday, September 3, 2010

അദ്ധ്യാപനരംഗത്ത് മൂന്ന് ദശാബ്ദത്തോളം നീണ്ട സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച മാതൃകാദ്ധ്യാപകന്, ശ്രേഷ്ഠാദ്ധ്യാപകനുള്ള ദേശീയാംഗീകാരം, സംസ്ഥാന അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹനായ അദ്ധ്യാപകോത്തമന്, അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകന്, കലാസാംസ്കാരിക സാമൂഹ്യസാമുദായിക പ്രവര്‍ത്തകന് എന്നീ നിലകളില് പ്രശോഭിക്കുന്ന സഹൃദയനും ഹൃദയാലുവുമാണ് മൂക്കോത്ത് മുഹമ്മദ്.




1954-ല് വയനാട്ടിലെ കല്പറ്റയില് മുട്ടില് പഞ്ചായത്തില് പുരാതന മുസ്ളീം തറവാടായ മൂക്കോത്ത് അബ്ദുറഹ്മാന് കുട്ടിയുടെയും കുഞ്ഞാമിനയുടെയും മൂത്തമകനായി ജനിച്ച ഇദ്ദേഹം മുട്ടില് എ.യു.പി. സ്കൂള്, ഡബ്ള്യു.എം.ഒ. ഹൈസ്കൂള് എന്നിവിടങ്ങളില് സ്കൂള് വിദ്യാഭ്യാസം നടത്തി. കോഴിക്കോട് ഫറൂക്ക് കോളജില് നിന്ന് ബി.എസ്.സി. ഫിസിക്സ്, മൈസൂര് സെന്റ് ജോസഫ് കോളജില്‍നിന്ന് ബി.എഡ്. എന്നിവ വിജയിച്ച് 1971-ല് താന് പഠിച്ച അതേ സ്കൂളില് തന്നെ (ഡബ്ള്യു.എം.ഒ. ഹൈസ്കൂള്) ജോലിയില് പ്രവേശിച്ചു. 1995-ല് പിണങ്ങോട് വി.എച്ച്.എസ്-ല് ഹെഡ്മാസ്ററായും, പ്ളസ്ടൂ ക്ളാസ്സുകള് തുടങ്ങിയതോടെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു വരുന്നു.



പിതാവ് വടകര നാദാപുരം പാറക്കടവില് നിന്ന് അക്കാലത്ത് ബര്‍മ്മയില് എത്തുകയും എന്നാല് രണ്ടാം ലോകമഹായുദ്ധക്കാലത്ത് അഭയാര്‍ത്ഥിയായി തിരികെ ഇന്ത്യയില് എത്തുകയും വയനാട് മുട്ടില് എന്ന സ്ഥലത്ത് കുടിയേറി ജീവിതം കെട്ടിപ്പടുത്ത കഠിനാദ്ധ്വാനിയും ആയിരുന്നു. പരമ്പരാഗതമായ കച്ചവടം, വസ്ത്രവ്യാപാരം എന്നിവയും, നാരങ്ങ മൊത്തമായി പാട്ടമെടുത്ത് ബാംഗ്ളൂരിലേക്ക് കയറ്റി അയയ്ക്കുന്ന ജോലിയും ചെയ്തിരുന്നു. അബ്ദുറഹ്മാന്-കുഞ്ഞാമിന ദമ്പതികള്‍ക്ക്, മൂക്കോത്ത് മുഹമ്മദിനെ കൂടാതെ എം.അലി, എം. അബ്ദുള്ള, ബിയാത്തു, അയിഷ, ഖദീജ, അസ്സിയ, സൈനബ എന്നീ കുട്ടികളും ഉണ്ടായി. എല്ലാവരേയും ആവും വിധം പഠിപ്പിക്കുവാന് പിതാവ് അബ്ദുറഹ്മാന്‍കുട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.



പഠനത്തില് മികവും, സ്പോര്‍ട്ട്സ്, ഗെയിംസ് എന്നിവയില് താല്പര്യവും സാമൂഹ്യ സേവനത്തില് ഉദ്വേഗവും കാട്ടിയിരുന്ന മുഹമ്മദ് മാസ്റര് പില്‍ക്കാലത്ത് അദ്ധ്യാപകനായപ്പോഴും വിദ്യ അര്‍ത്ഥിക്കുന്നവര്‍ക്ക് അത് ആവോളം പകര്‍ന്നു നല്‍കുവാന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠനത്തിലും കായിക കലാമത്സരങ്ങളിലും ഇതര ശ്രേഷ്ഠകൃത്യങ്ങളിലും ഏര്‍പ്പെടുവാന് കുട്ടികള്‍ക്കു വേണ്ട പ്രോത്സാഹനവും, പിന്‍തുണയും നല്‍കുവാന് അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ബാല്യത്തിലേ മികച്ച ഒരു സംഘാടകനായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്.-ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഈ ശിക്ഷണത്തിന്റെ തുടര്‍ച്ച എന്ന വിധം അദ്ധ്യാപകനായപ്പോഴും കേരള ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാനും തുടര്‍ന്ന് ഇപ്പോള് കേരള പ്രദേശ് പ്രൈവറ്റ് സെക്കന്‍ണ്ടറി സ്കൂള് ഹെഡ്മാസ്റേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തുടരുവാനും നിസ്സങ്കോചം പ്രവര്‍ത്തിക്കുവാനും ഉത്തമലക്ഷ്യത്തിലേക്ക് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. എം.ഇ.എസ്. വയനാട് ജില്ലാ സെക്രട്ടറി ആയി ആറുവര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള് ജില്ലാ വൈസ് പ്രസിഡന്റായി തുടര്‍ന്നു വരുന്നു. മുട്ടില് കുട്ടമംഗലം പള്ളി മഹല്‍ക്കമ്മിറ്റി സെക്രട്ടറി, ഇന്ത്യന് റെഡ് ക്രോസ് കല്പറ്റ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില് ഗണനീയമായ സേവനങ്ങളാണ് അദ്ദേഹം നടത്തിവരുന്നത്. സ്പൈസസ് വയനാട് സ്ഥാപകസെക്രട്ടറിയായ ഇദ്ദേഹം വയനാട് ജില്ലാ ഹെഡ്മാസ്റേഴ്സ് ആന്റ് എ.ഇ.ഒ. ഫോറം സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മുട്ടില് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്ളീം കള്‍ച്ചറല് ഫെഡറേഷന്റെ സെക്രട്ടറി എന്ന നിലയില് മഹത്തായ സേവനങ്ങള് നല്‍കിവരുന്നു. അശരണരും അഗതികളുമായ കുട്ടികളേയും സമൂഹത്തില് ദുഃഖവും ദുരിതവും അനുഭവിക്കുന്നവരേയും സംരക്ഷിക്കുവാനുള്ള വിപുലമായ പദ്ധതികള് ആസൂത്രണം ചെയ്യുന്നു. ഈ സംഘടനയുടെ കീഴില് സുല്‍ത്താന് ബത്തേരിയില് ആണ്‍കുട്ടികള്‍ക്കും, കല്പറ്റയില് പെണ്‍കുട്ടികള്‍ക്കും ഓര്‍ഫനേജുകള് നടത്തിവരുന്നുണ്ട്. കൂടാതെ കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി മേപ്പാടി, കല്പറ്റ എന്നിവിടങ്ങളില് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.



ഭാരത് സ്കൌട്ട് ആന്റ് ഗെയിംസ് ജില്ലാ കമ്മീഷണറായിരുന്ന മുഹമ്മദ് മാസ്റര്, മദ്ധ്യപ്രദേശ് പിച്ചമിടിയില് സ്കൌട്ട് കമ്മീഷണറുടെ അഡ്വാന്‍സ് കോഴ്സും പാസ്സായിരുന്നു. തികഞ്ഞ ഒരു മതഭക്തന്‍കൂടിയായ ഇദ്ദേഹം 1996-ല് മക്കയില് പോയി ഹജ്ജ് കര്‍മ്മവും നിര്‍വഹിച്ചിരുന്നു.



അറിവും അക്ഷരജ്ഞാനവും പകര്‍ന്നു നല്‍കുന്ന ഈ അദ്ധ്യാപകന് തന്റെ സ്കൂള് വിദ്യാഭ്യാസകാലത്തെ അദ്ധ്യാപകരെ ഇന്നും ആദരവോടെ സ്മരിക്കുന്നു. പ്രിയപ്പെട്ട അദ്ധ്യാപകര്, എം.പി. അഹമ്മദ് കുട്ടി, പി.ലീലാധരന്, കെ. പോക്കര് ഫറൂക്കി തുടങ്ങിയവര് സ്മൃതിമണ്ഡലത്തില് തെളിയുന്ന താരകങ്ങളാണ്. ആയിരക്കണക്കിന് വിജ്ഞാനകുതുകികളായ കുട്ടികള്‍ക്ക് ആദരണീയമാം വിധം അറിവു പകര്‍ന്നു നല്‍കുന്ന ഈ വരേണ്യാദ്ധ്യാപകന് സംസ്ഥാനവിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പി, സംസ്ഥാന ഹയര്‍സെക്കണ്ടറി സ്കൂള് ഡയറക്ടര് ശ്രീ ജയിംസ് ജോസഫ് എന്നിവരില് നിന്നും അവാര്‍ഡുകള് ഏറ്റുവാങ്ങുവാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ മികച്ച അദ്ധ്യാപകരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന് രാഷ്ട്രപതിയില്‍നിന്നും ബഹുമതി ഏറ്റുവാങ്ങുവാനും സാധിച്ചിരിക്കുന്നു. തന്റെ കര്‍മ്മമാര്‍ഗ്ഗങ്ങളില് തികഞ്ഞ അര്‍പ്പണബോധത്തോടും, ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിച്ച്-അത് അദ്ധ്യാപനമോ, സാംസ്കാരികമോ, സംഘടനാപരമോ, സാമുദായികമോ എന്തുമാകട്ടെ ഔന്നത്യത്തിലേക്ക് ഉയര്‍ന്ന മഹാവ്യക്തിത്വമാണ് മുഹമ്മദ് മാസ്ററുടേത്.



ഡബ്ള്യു.എം.ഒ.യു.പി.സ്കൂള് അദ്ധ്യാപികയും, നീലിക്കണ്ടി ചെറിയ കുഞ്ഞഹമ്മദിന്റെയും കളോളി ഹാലീമയുടെയും ഇളയമകളുമായ റംലയാണ് മുഹമ്മദ് മാസ്ററുടെ ഭാര്യ. മക്കള് ഡോക്ടര്. നിഷിയ നൈലോഫര്, വിവാഹിതയാണ്. നസീഫ് നൌഫര്, ഡിഗ്രി വിദ്യാര്‍ത്ഥിയും; നഫീദ് നൈനോഫര് പ്ളസ് ടൂ വിദ്യാര്‍ത്ഥിയുമാണ്. മരുമകന് ഷെല്‍ബി സുബൈര് ബഹ്റൈനില് ബിസിനസ് നടത്തുന്നു.

No comments:

Post a Comment